Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvambadi Devaswom

ഇ​ത്ത​വ​ണ വെ​ടി​ക്കെ​ട്ടി​നി​ല്ല, ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു: തി​രു​വ​മ്പാ​ടി ദേ​വ​സ്വം

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ത്ത​വ​ണ വെ​ടി​ക്കെ​ട്ടി​നി​ല്ലെ​ന്നും സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും എ​ന്തു​പ​റ​യു​ന്നോ അ​ത​നു​സ​രി​ക്കു​മെ​ന്നും തി​രു​വ​മ്പാ​ടി ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ.

ആ​ഘോ​ഷ​പൂ​ർ​വം പൂ​രം ന​ട​ത്താ​നു​ള്ള ഒ​രു സാ​ഹ​ച​ര്യം അ​ല്ല. ഇ​പ്പോ​ൾ മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്താ​നു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ് ദേ​വ​സ്വ​ത്തി​ന്‍റെ ശ്ര​ദ്ധ. തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ലെ ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഞ്ചു​പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും ദേ​വ​സ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

നി​രോ​ധി​ത വെ​ടി​മ​രു​ന്ന് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ അ​വി​ടെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ദേ​വ​സ്വം ക​രു​തു​ന്ന​ത്. മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശ​നാ​ണ് ദേ​വ​സ്വം ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹം മ​റ്റ് ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ളു​ക​ളു​ടെ​യും ജോ​ലി​ക​ൾ കൂ​ടി എ​ടു​ത്തി​രി​ക്കാം. അ​പ​ക​ട​ത്തി​ൽ അ​ട്ടി​മ​റി​യി​ല്ലെ​ന്നും ദേ​വ​സ്വം സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up